ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി നല്‍കുന്ന വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് കണ്ടെത്തല്‍. പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് പതഞ്ജലി ചെയ്യുന്നതെന്നും കേന്ദ്ര പരസ്യ നിരീക്ഷണ സമിതി വ്യക്തമാക്കുന്നു.
33 ഓളം പരസ്യങ്ങള്‍ പതഞ്ജലിയുടേതായിയുണ്ട്. ഇതില്‍ 25 എണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. പതഞ്ജലിക്ക് പുറമെ വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍, ഹീറോ മോട്ടോഴ്‌സ്, യൂബര്‍, ലോറിയല്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് വിവരം.
പല പരാതികളും പതഞ്ജലിക്കെതിരെ വന്നിട്ടുണ്ട്. പതഞ്ജലിയുടെ ഭക്ഷ്യപാനീയ, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന 21 പരസ്യങ്ങളില്‍ 17 പരസ്യങ്ങളും ചടങ്ങള്‍ ലംഘിക്കുന്നതാണ്.
Post Your Comments