KeralaNews

സി.പി.എമ്മിന്റെ വാദം വീണ്ടും പാളി; സന്തോഷിനെ കൊന്നത് സി.പി.എമ്മെന്ന് പൊലീസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് ബി.ജെ.പി പ്രവര്‍ത്തകനായ അണ്ടല്ലൂര്‍ സ്വദേശി സന്തോഷ്‌കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിജേഷ്, അജേഷ്, രോഹിന്‍, മിഥുന്‍, പ്രകുല്‍, കമല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം കുടുംബവഴക്കിനെയും സ്വത്ത് തര്‍ക്കത്തെയും തുടര്‍ന്നു ബന്ധുക്കളാണ് സന്തോഷിനെ കൊലപ്പെടുത്തിയെന്ന സി.പി.എമ്മിന്റെ വാദം ഇതോടെ പൊളിഞ്ഞു. സംഭവത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്നായിരുന്നു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പ്രതികരണം. കൊലനടന്ന് മൂന്നാം ദിവസം സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലായതോടെ സ്ഥിരം കുറ്റനിഷേധം നടത്തുന്ന സി.പി.എമ്മിന്റെ രീതി വീണ്ടും പാളിയിരിക്കുകയാണ്. സി.പി.എം ശക്തികേന്ദ്രമായ അണ്ടല്ലൂരില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ സന്തോഷിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വളര്‍ച്ചപ്രാപിക്കുന്നത് തടയിടാനായിരുന്നു കൊലപാതകമെന്നാണ് പൊലിസ് ഭാഷ്യം. സന്തോഷിന്റെ കൊലക്കുപിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നു പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. അതേസമയം പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത പൊലീസ് നടപടിയെ അഭിനന്ദിക്കുന്നതായും നിക്ഷ്പക്ഷമായി പൊലിസിനു ഇടപെടാന്‍ കഴിഞ്ഞാല്‍ കണ്ണൂരില്‍ സംഘര്‍ഷം ഒഴിവാകുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പ്രതികരിച്ചു. അതേസമയം സന്തോഷിന്റെ കൊലക്കു പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നു ആവര്‍ത്തിച്ച കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാവ് എം.വി ജയരാജന്‍ കൊലക്ക് രാഷ്ട്രീയനിറം നല്‍കുന്നത് ശരിയല്ലെന്നും സി.പി.എം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളായാല്‍ സംരക്ഷിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button