KeralaNews

കരയുന്ന കുഞ്ഞിനെപാലുള്ളു ,അതിനാല്‍ ജാതി പറയേണ്ടിടത്തു പറയുകതന്നെ വേണം: വെള്ളാപ്പള്ളി നടേശൻ

ചേർത്തല: ശ്രീനാരായണ ഗുരു ഒരു ജാതിയുടെയോ മതത്തിന്റയോ മാത്രമല്ലെന്ന് ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ.അതേസമയം ജാതിഭേദം ഇല്ലാതെ വന്നാലേ ജാതി ചിന്ത ഇല്ലാതാകുകയുള്ളുവെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പളളി നടേശനും പറയുകയുണ്ടായി.ചേര്‍ത്തല കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ശ്രീകോവില്‍ ശിവക്ഷേത്ര ശിവക്ഷേത്ര സമര്‍പ്പണച്ചടങ്ങാണ് ഈ സൗഹാര്‍ദ്ദച്ചര്‍ച്ചയ്ക്ക് വേദിയായത്.

ഗുരുവിനെ ഒരു ജാതിയുടെയും ചട്ടകൂടില്‍ ഒതുക്കി നിര്‍ത്താനാകുകയില്ലെന്നും ക്ഷേത്ര സമര്‍പ്പണം നടത്തവേ പ്രകാശാനന്ദ സ്വാമി പറഞ്ഞു.കരയുന്ന കുഞ്ഞിനെപാലുള്ളു എന്നതാണ് ഇപ്പോഴത്തെ കാലം. അതിനാല്‍ ജാതി പറയേണ്ടിടത്തു പറയുകതന്നെ വേണം. ഭരണ ഘടന നില്കുന്നിടത്തോളം ജാതിയും ജാതി പറച്ചിലും ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശൻ ഇതിന് മറുപടിയെന്നോണം പറയുകയുണ്ടായി.ജാതി പറഞ്ഞെന്നപേരില്‍ തന്നെ ക്രൂശിക്കാന്‍ ശ്രമിച്ചവര്‍ ഇന്നു പെരുവഴിയിലാണ്. ഇന്നും തനിക്കു തലയുയര്‍ത്തി നില്കാന്‍ കഴിയുന്നത് കാലം തെളിയിച്ച സത്യമാണെന്നും ഗുരുസന്ദേശം എല്ലാവരും പാലിക്കേണ്ടതാണ് അത് വണ്‍വേ ട്രാഫിക്കു പോലെ ഈഴവര്‍ മാത്രം പാലിക്കണമെന്നു ശഠിക്കുന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button