News

എഡിജിപി ആർ ശ്രീലേഖയ്ക്ക് ക്ലീൻ ചിറ്റ്

തിരുവനന്തപുരം : ട്രാൻസ്‌പോർട് കമീഷണറായിരിക്കെ നടത്തിയ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന പരാതിയിന്മേൽ എഡിജിപി ആർ ശ്രീലേഖയ്ക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. പരാതിയിൽ കഴമ്പില്ലെന്നാണ് വിജിലെൻസ് കണ്ടെത്തൽ . കേസിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
ഗതാഗത കമ്മിഷണറായിരിക്കെ ശ്രീലേഖ നടത്തിയ വിദേശയാത്രകള്‍, സ്ഥലം മാറ്റങ്ങള്‍, ഫണ്ട് വിനിയോഗം എന്നിവയില്‍ ക്രമക്കേടുണ്ടെന്നായിരുന്നു മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഗതാഗത മന്ത്രി ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.

shortlink

Post Your Comments


Back to top button