IndiaNews

ന്യൂനപക്ഷങ്ങളോടുള്ള പ്രധാനമന്ത്രിയുടെ സമീപനത്തെ അഭിനന്ദിച്ച് മുസ്ളിം പണ്ഡിത സംഘം

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ കള്ളപ്പണ വിരുദ്ധ നീക്കങ്ങളെ പിന്തുണച്ച് മുസ്ളിം പണ്ഡിത സംഘം. ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസർക്കാർ സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നതെന്നും സംഘം അഭിപ്രായപ്പെട്ടു . കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള നടപടികൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണകരമാണെന്നും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഹജ്ജ് ക്വോട്ട വർദ്ധിപ്പിച്ചതിന് സൗദി സർക്കാരിനും അതിന് വേണ്ടി പ്രവർത്തിച്ചതിനും മറ്റ് രാജ്യങ്ങളുമായി ഭാരതത്തിന്റെ ബന്ധം മെച്ചപ്പെടുത്തിയതിനും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അഭിനന്ദിച്ച സംഘം സ്വച്ഛഭാരത് പദ്ധതിയെയും പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button