മാവേലിക്കര; കോണ്‍ഗ്രസ് ഭരിക്കുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്. തുടർന്ന് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഡിസിസി അധ്യക്ഷന്‍ എം. ലിജുവിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.ജോയിന്റ് റജിസ്ട്രാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 28 കോടി രുപയുടെ തട്ടിപ്പു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.
തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധു, ഉദ്യോഗസ്ഥരായ ബിന്ദു ജി. നായര്‍, കുട്ടിസീമശിവ, സെക്രട്ടറി അന്നമ്മ മാത്യു, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണു കേസ് എടുത്തിരിക്കുന്നത്. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ബിജെപി ഉപരോധിച്ചു. എസ്പിക്കു നല്‍കിയ ജോയിന്റ് റജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ സസ്പെന്‍ഷന്‍ഷനിലുള്ള മൂന്നു ജീവനക്കാര്‍, ബാങ്ക് സെക്രട്ടറി, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ മാവേലിക്കര പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
Post Your Comments