ടെഹറാൻ : തീ അണക്കാൻ ശ്രമിക്കവേ കെട്ടിടം തകർന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ബഹുനില വ്യാവസായിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 20 അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു എന്ന് ടെഹ്റാൻ മേജർ അറിയിച്ചു.
തീയ്യണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്. ഏറ്റവും താഴത്തെ നിലയിൽ തീയണയ്ക്കാൻ പരിശ്രമിച്ചിരുന്ന അഗ്നിശമന സേനാംഗങ്ങളാണ് മരിച്ചത്. 20 പേർ കൊല്ലപ്പെട്ടതായാണ് ഒൗദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടം തകർന്നും തീപിടിത്തത്തിലുമായി 200ൽ അധികം ആളുകൾക്കു പരിക്കേറ്റതായാണ് സൂചന. ഹെലികോപ്റ്ററുകൾ അടക്കമുള്ള സന്നാഹങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കെട്ടിടം തകർന്നു വീഴുന്നത് ടിവി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
URGENT: Footage shows the moment of major commercial building collapses in Iran’s capital Tehran after hours of severe blaze pic.twitter.com/89GPmRa3GU
— Press TV (@PressTV) 19 January 2017
Post Your Comments