തിരുവനന്തപുരം•ഹോര്‍ട്ടി കോര്‍പ്പിന്റെ പേരില്‍ അനധികൃതമായി വില്‍ക്കുന്ന പച്ചക്കറികള്‍ വാങ്ങി ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ഹോര്‍ട്ടികോര്‍പ്പ്. കൃത്യവിലോപം കാണിച്ചതിന് ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും പുറത്താക്കപ്പെട്ട ചില ജീവനക്കാര്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ പച്ചക്കറി വില്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
ഹോര്‍ട്ടികോര്‍പ്പ് സ്വന്തം വാഹനത്തില്‍ അംഗീകൃത ബില്ലുകള്‍ നല്‍കിയാണ് വിപണനം നടത്തുന്നത്. ഉപഭോക്താക്കള്‍ അനധികൃത വിപണനത്തില്‍ വഞ്ചിതരാകരുതെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഹോര്‍ട്ടികോര്‍പ്പിന്റെ ഹെഡ്ഓഫീസില്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഫോണ്‍ : 0471 – 2359651, 9847984534.
Post Your Comments