“കുട്ടികളോട് നുണ പറയുന്നതെന്തിന് ?.കണ്ണൂരിലേക്ക് വരൂ ,മാധ്യമങ്ങൾ പറയുന്നതൊന്നുമല്ല കണ്ണൂർ ,വന്നു കണ്ട് ഞങ്ങളുടെ ആതിഥ്യം നേരിട്ടറിഞ്ഞനുഭവിക്കു എന്നായിരുന്നല്ലോ സംസ്ഥാന യുവജനോത്സവം കണ്ണൂരിൽ എന്ന് അനൗൺസ് ചെയ്തപ്പോൾ മുതലുള്ള വായ്ത്താരി” . പറയുന്നത് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനാണ് .
രാഷ്ട്രീയ കൊലപാതകങ്ങളുടെ പാപക്കറ പുരണ്ട കണ്ണൂരിന്റെ മണ്ണിൽ കലാമാമാങ്കത്തിന് എത്തിയ കുട്ടികൾ, കണ്ണൂരിന്റെ തനി രാഷ്ട്രീയ ഭീകരതയുടെ മുഖം കണ്ട് ഭയപ്പാടിലാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് . ഈ സാഹചര്യത്തിലാണ് സിവിക് ചന്ദ്രന്റെ പ്രതികരണം. സിവിക് ഇങ്ങനെ തുടരുന്നു
“വൈകാതെ കണ്ണൂർ യഥാർഥത്തിലെന്തെന്ന് നേരിട്ട് കാണാൻ കുട്ടികൾക്കവസരമുണ്ടായി. കൊലപാതകം മാത്രമല്ല തുടർന്നു നടന്ന ഹർത്താലും കുട്ടികളോട് സത്യം തുറന്നു പറഞ്ഞു .അതെ, കുട്ടികളോട് നുണ പറയുന്നതെന്തിന്? കലോത്സവത്തിനുള്ളിൽ തന്നെ ജഡ്ജസും സംഘാടകരും സ്കൂളുകളും പരിശീലകരും രക്ഷാകർത്താക്കളും ചേർന്ന് സൃഷ്ടിക്കുന്നത് കണ്ണൂർ സ്റ്റൈൽ അക്രമമല്ലാതെ മറ്റെന്താണ്? കണ്ണൂർ വെറും കണ്ണൂർ കഥ മാത്രമല്ലെന്നും കേരളം നെടുകെ പിളർന്ന് കണ്ണൂരാവാൻ ഒരുങ്ങുകയാണെന്നും കൂടി കുട്ടികളറിയണം .ഇന്നത്തെ കണ്ണൂരാണ് നാളത്തെ കേരളം. രാഷ്ടീയത്തിലെ മാത്രമല്ല സാംസ്കാരിക രംഗത്തേയും ഈ കണ്ണൂർവൽക്കരണത്തെ നേരിടാൻ ഒരൊറ്റ പോംവഴിയെ ഉള്ളു : കൂടുതൽ കൂടുതൽ ക്രിയേറ്റിവാവുക ,കൂടുതൽ കൂടുതൽ ജനാധിപത്യവൽക്കരിക്കുക …. കുട്ടികളിൽനിന്ന് യാഥാർഥ്യം മറച്ചു വെയ്ക്കാതിരിക്കുക: ഇതാണ് കേരളം, ഈ കേരളത്തിലാണ് നിങ്ങൾ ജീവിക്കാനിരിക്കുന്നത് മക്കളേ. ” സിവിക് പറഞ്ഞവസാനിപ്പിക്കുന്നു
Post Your Comments