ന്യൂഡൽഹി : ഭാരതത്തിന്റെ ദേശീയ വികാരങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ഉത്പന്നങ്ങളും അനുവദിക്കരുതെന്ന് ഓൺലൈൻ വ്യാപാര സൈറ്റായ ആമസോണിന് കേന്ദ്രസർക്കാർ നിർദേശം നൽകി. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ആമസോണുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ നിർദേശം നൽകിയതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഇന്ത്യയുടെ ദേശീയ പതാക ആലേഖനം ചെയ്ത ചവിട്ടികളും ഗാന്ധിയുടെ ചിത്രം പതിച്ച ചെരുപ്പുകളും ആമസോൺ ഓൺലൈനിലൂടെ വിറ്റഴിച്ചിരുന്നു. പിന്നീട് വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഇക്കാര്യത്തിൽ ഇടപെടുകയും തുടർന്ന് ആമസോൺ ഉൽപ്പന്നങ്ങൾ പിൻവലിക്കുകയും ചെയ്‌തിരുന്നു.
Post Your Comments