Automobile

റെക്കോർഡ് വിൽപ്പനയിൽ തിളങ്ങി റെനോൾട്ട്

കഴിഞ്ഞ വർഷം ആഗോളതലത്തിൽ 13 ശതമാനം വിൽപ്പന നേടാൻ സാധിച്ചെന്നു ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോൾട്ട്. 2015ലെ വിൽപ്പനയെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 31.30 ലക്ഷത്തോളം വാഹനങ്ങളുടെ വിൽപ്പന നടത്തി പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞെന്നു റെനോ അവകാശപ്പെടുന്നു.

Renault-Logo7

ഇറാനിൽ പ്രവർത്തനം പുനഃരാരംഭിക്കാൻ കഴിഞ്ഞതും, യൂറോപ്പിലും ഇന്ത്യയിലും മികച്ച വിൽപ്പന കൈവരിച്ചതുമാണ് 2016ലെ പ്രകടനം മെച്ചപ്പെടുത്തിയതിന് കാരണമെന്ന് റെനോ വിലയിരുത്തുന്നു. കമ്പനിക്കു സാന്നിധ്യമുള്ള മേഖലകളിലെ വിപണി വിഹിതത്തിൽ വർധനയുണ്ടെന്ന് റെനോ കൊമേഴ്സ്യൽ ഡയറക്ടർ തിയറി കൊസ്കാസ് പറഞ്ഞു.

KWID

മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കുന്നതിൽ കൃത്രിമം കാട്ടിയെന്നു ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ കുറ്റസസമ്മതം നടത്തി ഒന്നരവർഷം പിന്നിടുന്ന വേളയിൽ സമാന ആരോപണങ്ങളുടെ പേരിൽ പാരിസിലെ പ്രോസിക്യൂട്ടർമാർ റെനോയ്ക്കെതിരെയും അന്വേഷണത്തിനു തുടക്കമിട്ടിരുന്നു. അതിനാൽ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചു.

റെനോ വാഹന വിൽപ്പനയ്ക്കായി യൂറോപ്പിനെ ആശ്രയിച്ചിരുന്ന പഴയകാലത്തോടു വിട പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ വാഹന വിൽപ്പനമെച്ചപ്പെട്ടതാണു ഇതിനു കാരണം. 2015ലെ മൊത്തം വിൽപ്പനയുടെ 57.6% യൂറോപ്പിന്റെ സംഭാവനയായിരുന്നു എങ്കിൽ 2016ലത് 56.7% ആയി കുറഞ്ഞു.

20150312044628_dusterz

“ഡീസൽ വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ നിലവാരം സംബന്ധിച്ചു പാരിസിലെ പ്രോസിക്യൂട്ടർമാർ ഉന്നയിച്ച സംശയങ്ങളിൽ മറുപടി നൽകാൻ റെനോ നടപടി” സ്വീകരിക്കുമെന്ന് കൊസ്കാസ് പറഞ്ഞു. “ഏറെ പ്രാധാന്യത്തോടെയാണ് റെനോ ഈ വിഷയം പരിഗണിക്കുന്നത്.നിയമവ്യവസ്ഥയെ മാനിക്കുന്ന റെനോയുടെ കാറുകളിൽ ‘പുകമറ’ സോഫ്റ്റ്വെയർ സാന്നിധ്യമില്ല. അതിനാൽ കമ്പനി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും” കൊസ്കാസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button