നിരത്ത് ക്യാച്ച് ചെയാൻ റെനോൾട്ടിന്റെ ക്യാപ്ച്ചര്‍ എത്തുന്നു. ഈ വർഷം തന്നെ വിപണി പിടിക്കാൻ എത്തുന്ന ക്യാപ്ച്ചറിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞതായാണ് സൂചന. യൂറോപ്പിലും മിഡില്‍ ഈസ്റ്റ് വിപണിയിലും വില്‍ക്കപ്പെടുന്ന മോഡൽ ആയിരിക്കില്ല ഇന്ത്യൻ വിപണിയിൽ എത്തുക. റോഡുകളിൽ തിളങ്ങിയ ഡസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ക്യാപ്ച്ചർ ഇന്ത്യയിൽ നിർമിക്കുക.
റെനോയുടെ ചെന്നൈയിലുള്ള പ്ലാന്റില്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ചു തന്നെയായിരിക്കും നിര്‍മാണം. എന്നാൽ എൻജിൻ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ബ്രസീലില്‍ പുറത്തിറക്കിയ വണ്ടിയുടെ അതേ രീതിയിലാവും ഇന്ത്യന്‍ മോഡലും എന്ന വിശ്വാസത്തിലാണ് ഓട്ടോമൊബൈല്‍ മേഖലയിലെ വിദഗ്ദ്ധർ. അങ്ങനെയാണെങ്കിൽ 1.6ലിറ്റര്‍ പെട്രോള്‍, 1.5ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും ക്യാപ്ച്ചറിന് കരുത്തു നൽകുക. അതോടപ്പം വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓള്‍വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി നല്കുന്ന സൂചന.
പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ബ്ലാക്ക് ഗ്രില്ലില്‍ പതിപ്പിച്ച റെനോ ലോഗോ, ഹണികോമ്പ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവ മുൻ ഭാഗത്തും, ബ്ലാക്ക് ആന്റ് ബീജ് ഇന്റീരിയര്‍, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ ഉൾ ഭാഗത്തും ക്യാപ് ച്ചറിന്റെ ഭംഗി കൂട്ടുന്നു. ഈ വർഷം പകുതിയോ അതിനു മുമ്പോ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്യാപ്ച്ചറിന് 8 മുതല്‍ 12 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോര്‍ട്, മഹീന്ദ്ര ടിയുവി300 എന്നിവരായിരിക്കും റിനോ ക്യാപ്ചറിന്റെ മുഖ്യ എതിരാളികള്‍
Post Your Comments