റിയാദ്: സൗദിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരില്‍ 19 ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്നും രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 5,085 കുറ്റാരോപിതർ കസ്റ്റഡിയിൽ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്കു പുറമെ 40 രാഷ്ട്രങ്ങളില്‍ നിന്നുളളവരാണ് കസ്റ്റഡിയിലുളളത്. ഇവരുടെ കേസുകള്‍ സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതികളിലാണ് വിചാരണ നടത്തുന്നത്.
കസ്റ്റഡിയിലുളളവരില്‍ 4,254 പേര്‍ സ്വദേശികളാണ്. 282 യമന്‍ പൗരന്മാരും, 218 സിറിയക്കാരും, 68 പാക് പൗരന്മാരും, അറസ്റ്റിലായവരില്‍ ഉൾപ്പെടുന്നു. അതേസമയം തീവ്രവാദികളെന്ന് സംശയിക്കുന്നവരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments