
മുംബൈ: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന്റേയും അദ്ദേഹത്തിന്റെ രണ്ട് എന്‍.ജി.ഒകളുടേയും പേരിലുള്ള 78 ബാങ്ക് അക്കൗണ്ടുകള്‍ എൻ.ഐ.എയുടെ നിരീക്ഷണത്തിൽ. അക്കൗണ്ടുകളില്‍ എത്തിയ വിദേശ സംഭാവനകളെകുറിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.
നായിക് പ്രഭാഷണത്തിന് ഉപയോഗിച്ചിരുന്ന 14,000 ടേപ്പുകൾ എൻ.ഐ.എ പിടിച്ചെടുത്തിരുന്നു. കൂടാതെ നായികിന്റെ പേരില്‍ 37 ഇടങ്ങളില്‍ വസ്തുവകകള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ഏറെയും മഹാരാഷ്ട്രയിലെ നഗരങ്ങളിലാണ്.
Post Your Comments