തിരുവനന്തപുരം കേരള ലോ അക്കാദമി പ്രിന്‍സിപ്പൽ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ കടുത്ത ആരോപണമുന്നയിച്ച് കാവ്യ രാജീവ് എന്ന വിദ്യാര്‍ത്ഥിനി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് ഹൗറിലൂടെയാണ് കാവ്യ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ വിമർശനം ഉന്നയിച്ചത്.
തന്റെ ആണ്‍സുഹൃത്തിനോട് സംസാരിക്കുമ്പോൾ തന്നോട് സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയും വീട്ടിലേക്ക് വിളിച്ച് നായര്‍കുട്ടിയായ കാവ്യ ചോവൻ ചെക്കനോട് സംസാരിച്ചത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തതായി കാവ്യ പറഞ്ഞു. ലക്ഷ്മി നായരുടെ മകന്റെ കാമുകിയും കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയോട് ചോദിക്കാതെ എങ്ങോട്ടും പോകാനാവില്ല. വീട്ടിലേക്ക് പോകണമെങ്കിലും ആ കുട്ടിയോട് ചോദിക്കണം. കൂടാതെ ഇന്റെണല്‍ മാര്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ നൽകാറുള്ളൂ. ഇതിനെ ചോദ്യം ചെയ്‌ത 21 പേരെയോളം ഇയർ ഔട്ട് ചെയ്തതായും കാവ്യ പറയുന്നു.
കൈരളി ടിവി അവതാരകയായ ഡോ. ലക്ഷ്മി നായരാണ് കേരള ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍. ലക്ഷ്മി നായര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് പുറത്ത് വന്നത്. പ്രിന്‍സിപ്പാളിന് കോളേജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
Post Your Comments