‘ആര്‍ത്തവം’ എന്ന പ്രക്രിയ ഇന്ന് സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പലതില്‍ നിന്നും സ്ത്രീകള്‍ക്ക് തടസ്സവും ഇതുതന്നെ. എന്നാല്‍ ഇതൊരു നല്ല പ്രക്രിയയായി കാണുന്നവരുമുണ്ട്. ശരീരം പുറംതള്ളിയ ആര്‍ത്തവരക്തം ഉപയോഗിച്ച് ഒരു ചിത്രരചന ആയാലോ?
റൊമേനിയയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗ്രാഫിക് ഡിസൈനറുമായ ടിമി പാളിയാണ് ഇത്തരമൊരു ചിത്രമൊരുക്കിയത്. ഒന്‍പത് മാസത്തെ ആര്‍ത്തവരക്തമാണ് ടിമി ചിത്രത്തിനായി ഉപയോഗിച്ചത്. ഓരോ മാസത്തെയും രക്തം ഒരോ ക്യാന്‍വാസുകളിലാക്കുകയായിരുന്നു.
ഈ ക്യാന്‍വാസുകള്‍ ചേര്‍ത്തുവെച്ച് ഒരു ഗര്‍ഭസ്ഥശിശുവിന്റെ ചിത്രമാണ് വരച്ചത്. ദ ഡയറി ഓഫ് മൈ പിരീഡ് എന്നാണ് ടിമി ചിത്രത്തിന് നല്‍കിയ പേര്.
Post Your Comments