India

സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ സി.ബി.ഐ ഏറ്റെടുത്ത് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം

ന്യൂഡല്‍ഹി•കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ പരിഷ്കൃതമായ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് രാജീവ്‌ ചന്ദ്രശേഖര്‍ എം.പി. ക്രമസമാധാന പാലനവും പ്രതിപക്ഷം ഉള്‍പ്പടെ എല്ലാ വിഭാഗം പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ചുമതലയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാര്‍ക്സിസ്റ്റ്‌ അക്രമരാഷ്ട്രീയത്തിന്റെ അവസാനം അടുത്തതും ബി.ജെ.പി നയിക്കുന്ന എന്‍.ഡിഎയ്ക്കുള്ള ജനപിന്തുണയേറുന്നതും അത് തടയാന്‍ മറ്റുവഴികളില്ലാത്തതുമാണ് സി.പി.എമ്മിനെ അക്രമത്തിലേക്ക് നയിക്കുന്നത്. കേരള സര്‍ക്കാര്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതര്‍ ഉള്‍പ്പടെയുള്ള ഗൂഢാലോചനക്കാരെ കണ്ടെത്താന്‍ സി.ബി.ഐ നിയോഗിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നും എന്‍.ഡി.എ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ്‌ ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button