വാഷിങ്ടണ്‍: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ഥാനം ഒഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. മോദിയെ ടെലിഫോണില്‍ വിളിച്ചാണ് ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെടുത്തിയതിന് മോദിക്ക് നന്ദി അറിയിച്ചത്. പ്രതിരോധം, സിവില്‍ ആണവ ഊര്‍ജം, രാജ്യാന്തര സഹകരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒബാമ മോദിയെ നന്ദി അറിയിച്ചു. ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി മാറുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക- സുരക്ഷാ മേഖലകളിലുള്ള ബന്ധത്തിന്റെ പുരോഗതി ഇരുവരും ചര്‍ച്ച ചെയ്തു.
2014ല്‍ മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ ആദ്യം അഭിനന്ദനം അറിയച്ച നേതാക്കളിലൊരാളാണ് ഒബാമ. കൂടാതെ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏഴുതവണ ഇരു നേക്കാളും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
Post Your Comments