KeralaNews

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി; കലോത്സവത്തെ ഒഴിവാക്കി

തലശ്ശേരി : ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കലോൽസവത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അറിയിച്ചു. പാൽ, പത്രം എന്നീ അവശ്യ സർവീസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മുല്ലപ്രം ചോമന്റവിട എഴുത്താൻ സന്തോഷാണ് (52) ധർമടത്തിനു സമീപം അണ്ടല്ലൂരിൽ വെട്ടേറ്റ് മരിച്ചത്. രാത്രി പതിനൊന്നരയോടെ വീട്ടിൽ അതിക്രമിച്ച് കേറിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതോടപ്പം രാത്രി ഒരു മണിയോടെ തളിപ്പറമ്പിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. തൃച്ചംബരം വിവേകാനന്ദ സാംസ്കാരിക നിലയയത്തിനു നേരെയുണ്ടായ ബോംബേറിൽ കതകുകളും കസേരകളും തകർന്നു. ആർക്കും പരിക്കില്ല.

shortlink

Post Your Comments


Back to top button