ജാതിയിലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്നും തന്നെ ഇനി ജാതിപ്പേരു ചേര്‍ത്തു ആരും സംബോധന ചെയ്യേണ്ടന്നും പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍. ഒരു പാകിസ്ഥാന്കാരന് അഭിനയിച്ചതിന്റെ പേരില്‍ താന്‍ സംവിധാനം ചെയ്യാനിരുന്ന മഴവില്ലിനറ്റംവരെ എന്ന സിനിമ പ്രതിസന്ധിയിലായതായും ദേശീയതക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ചാണ് താന്‍ സിനിമ ചെയ്തതെന്നും കൈതപ്രം പറഞ്ഞു.
മലയാളിയായ പിതാവിന്റെയും കാശ്മീരിയായ മാതാവിന്റെയും മകനായി ജനിച്ച പാകിസ്ഥാനി യുവാവ് കേരളത്തില്‍ വരുന്നതാണ് തന്റെ സിനിമയുടെ ഇതിവൃത്തം. ഒരു പാകിസ്ഥാനിയെ വെച്ച് സിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും സിനിമ ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണമാണ് തന്നെ രോഗം പിടികൂടിയതെന്നും കൈതപ്രം പറഞ്ഞു. തന്റെ സിനിമയ്ക്കു സിനിമാ സംഘടനകള്‍ സഹായം വാദ്ഗാനം ചെയ്തിട്ടുണ്ടെങ്കിലും അത് ലഭിക്കുമെന്ന് വിശ്വാസമില്ലെന്നും കൈതപ്രം പറഞ്ഞു.
Post Your Comments