Kerala

വെട്ടേറ്റുമരിച്ച പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവ നഗരിയിലേക്ക്

കണ്ണൂര്‍: ഇന്നലെ രാത്രി ഒരു സംഘം പേരുടെ വെട്ടേറ്റു കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവ നഗരിയിലേക്ക്. കണ്ണൂര്‍ പഴയ
ബസ്റ്റാന്റില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. തൊട്ടടുത്താണ് കലോത്സവം നടക്കുന്നത്.

തലശ്ശേരി ധര്‍മ്മടത്താണ് കൊല നടന്നത്. മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷാണ് (52) വെട്ടേറ്റു മരിച്ചത്. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, ഈ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് സിപിഎം വിശദീകരിക്കുന്നത്. ഇപ്പോള്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും കോടിയേരി വ്യക്തമാക്കി

കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം കലോത്സവവേദിയായ ജവഹര്‍ സ്റ്റഡിയത്തിനു സമീപം പൊലീസ് തടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button