കോഴിക്കോട്: ദുബായില്‍ മലപ്പുറം സ്വദേശികളെ വഞ്ചിച്ച് 132 കോടി രൂപ തട്ടിയെടുത്ത പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. വ്യവസായ നിക്ഷേപങ്ങള്‍ക്ക് പത്തുശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്‌ത് ഗള്‍ഫ് കേന്ദ്രമാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ സിറ്റി ഡ്യൂ കമ്പനിയുടെ ഉടമസ്ഥരായ ഏഴുപേരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളാണ് കോഴിക്കോട് ഉത്തരമേഖല എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി.
പെരുമ്പടപ്പ് സ്വദേശി എന്‍. ഹൈദ്രോസ്, കോലളമ്പ് സ്വദേശികളായ പി. അബ്ദുള്ള, എ. ഹസ്സന്‍, പി. ഹമീദ്, കെ.വി. സിദ്ദിഖ്, സി.വി. അഷ്‌റഫ്, എറവക്കാട് സ്വദേശി ഇ. സക്കീര്‍ ഹുസൈന്‍ എന്നിവരുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള സ്വത്ത് വകകളാണ് പിടിച്ചെടുത്തത്.
Post Your Comments