Kerala

സഫീറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മെഡിക്കല്‍ കോളേജിലെ പാവപ്പെട്ട രോഗികളെ സഹായിക്കാനായി രൂപീകരിച്ച ഒരുമ വാട്‌സ് ആപ് ഗ്രൂപ്പിന്റെ സജീവ സാരഥിയും ജീവനക്കാരുടെ അടുത്ത സുഹൃത്തും കൂടിയായിരുന്നു സഫീര്‍.

തിരുവനന്തപുരം•മെഡിക്കല്‍ കോളേജിലെ സാര്‍ജന്റ് എ.എം.സഫീറിന് (36) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മെഡിക്കല്‍ കോളേജിലെ പാവപ്പെട്ട രോഗികളെ സഹായിക്കാനായി രൂപീകരിച്ച ഒരുമ വാട്‌സ് ആപ് ഗ്രൂപ്പിന്റെ സജീവ സാരഥിയും ജീവനക്കാരുടെ അടുത്ത സുഹൃത്തും കൂടിയായിരുന്നു സഫീര്‍. കേരള പോലീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി, കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും സഫീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അകാലത്തില്‍ അന്തരിച്ച പ്രിയ സുഹൃത്തിനെ എല്ലാവരും നിറ കണ്ണുകളോടെ ഓര്‍മ്മിച്ചു.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സഫീര്‍ ബുധനാഴ്ച രാത്രി 10 മണിക്കാണ് അന്തരിച്ചത്.

Safeer 3

ഭാര്യ: ശാലിനി ( ലോക്കല്‍ ഫണ്ട് ഓഡിറ്റ് ) മകള്‍: യുക്തിമാനവ് (4) പിതാവ്: അബൂബക്കര്‍ക്കുഞ്ഞ് (റിട്ട. മുന്‍ ഹെഡ്മാസ്റ്റര്‍), മാതാവ് സുബൈദ ബീവി (റിട്ട. ടീച്ചര്‍) സഹോദരങ്ങള്‍: സഫീന (പഞ്ചായത്ത് വകുപ്പ്), സജീന (കൃഷി വകുപ്പ്), സഫീജ (പോലീസ് വകുപ്പ്), സഫീദ (ടീച്ചര്‍)

വ്യാഴാഴ്ച വൈകിട്ട് ഡെന്റല്‍ കോളേജ് അങ്കണത്തില്‍ നടന്ന അനുശോചന യോഗത്തില്‍ എന്‍.ജി.ഒ. യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറി യു.എം. നഹാസ് അദ്ധ്യക്ഷനായി. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് എം.എസ്. ഷര്‍മ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, എന്‍.ജി.ഒ. യൂണിയന്‍ മുന്‍ സംസ്ഥാന ട്രഷറര്‍ എസ്. ശ്രീകണ്‌ഠേശന്‍ , എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.കെ. ദിനേശ്കുമാര്‍, കെ.ജി.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറി ജി. പ്രകാശന്‍, എന്‍.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡണ്ട് പി. സുനില്‍കുമാര്‍ , എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ് സജിത്‌ലാല്‍, എന്‍.ജി.ഒ. യൂണിയന്‍ മുന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഒട്ടനനവധി ജീവനക്കാര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button