IndiaNews

സൈനികവേഷത്തില്‍ തീവ്രവാദികള്‍ എത്താൻ സാധ്യത; സുരക്ഷ കർശനമാക്കി

ന്യൂഡല്‍ഹി: തീവ്രവാദികൾ സൈനികവേഷത്തിലെത്തി ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. ഏഴ് തീവ്രവാദികളിലെ പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍ അതിര്‍ത്തി പോസ്റ്റുകളില്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികൾ കരസേനയിലെ ക്യാപ്റ്റന്‍, സുബേദാര്‍ റാങ്കുകളില്‍ ഉള്ളവരുടെ യൂണിഫോം കൈക്കലാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ ശേഷം ഇത് ധരിച്ച് ആക്രമണം നടത്തിയേക്കാമെന്നാണ് സൂചന.

പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുള്ളതിനാല്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നീളാന്‍ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാര്‍ നേരത്തെ എത്താന്‍ ശ്രമിക്കണമെന്നും സി.ഐ.എസ്.എഫ് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button