തിരുവനന്തപുരം: നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ നോട്ടീസില്‍ മഹാത്മജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രങ്ങള്‍ കാണാനില്ല എന്ന് കാണിച്ച് സ്പീക്കർക്ക് വി.എം സുധീരന്റെ കത്ത്.നോട്ടീസിൽ ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രം മാത്രമാണുള്ളതെന്നും ഇത്തരം നടപടി ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണന് അയച്ച കത്തിൽ പറയുന്നു.
കത്തിന്റെ പൂർണ്ണ രൂപം
പ്രിയപ്പെട്ട സ്പീക്കര്‍,
നിയമസഭാ കവാടത്തിനു മുന്നില്‍ മഹാത്മജിയുടെ പ്രതിമയും അദ്ദേഹത്തിന്റെ ഇരുവശങ്ങളിലുമായി രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ യും പ്രതിമകളും അല്പം ദൂരെ മാറി കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിന്റെ പ്രതിമയുമാണല്ലോ സ്ഥാപിച്ചിട്ടുള്ളത്.നെഹ്‌റുവിന്റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രം ഒഴിവാക്കി ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രം മാത്രം അച്ചടിച്ച് ഇറക്കിയത് തികഞ്ഞ അനൗചിത്യവും ദേശീയനേതാക്കളോടുള്ള അനാദരവുമാണെന്നും സ്പീക്കർ
എന്നാല്‍ നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ നോട്ടീസില്‍ മഹാത്മജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ല. ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രം മാത്രമാണ് നോട്ടീസില്‍ കാണുന്നത്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രം ഒഴിവാക്കി ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രം മാത്രം അച്ചടിച്ച് ഇറക്കിയത് തികഞ്ഞ അനൗചിത്യവും ദേശീയനേതാക്കളോടുള്ള അനാദരവുമാണ്.കേരളനിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയുടെ നോട്ടീസില്‍ രാഷ്ട്രപിതാവിനെയും രാഷ്ട്രശില്‍പിയെയും ഭരണഘടനാ ശില്‍പിയെയും ആഘോഷകമ്മിറ്റി തമസ്‌കരിച്ചത് പ്രതിഷേധാര്‍ഹമാണ്. ഇത്തരത്തിലുള്ള നടപടി ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
സ്‌നേഹപൂര്‍വ്വം
വി.എം സുധീരൻ
Post Your Comments