ന്യൂഡല്‍ഹി• 1993 ലെ മുംബൈ ബോംബ് സ്ഫോടനക്കേസില്‍ ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തയോട് പ്രതികരണവുമായി യു.എ.ഇ രംഗത്ത്. ദാവൂദിന്റെ യു.എ.ഇയില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയ വാര്‍ത്തയെക്കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.
“ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഞാന്‍ കേട്ടിരുന്നു. എന്നാല്‍ മാധ്യമങ്ങളോടുള്ള എല്ലാ ആദരവോടും പറയട്ടെ, അത്തരത്തില്‍ റെയ്ഡ് നടന്നതിനെക്കുറിച്ചോ, സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല” -ദേശീയ മാധ്യമമായ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അംബാസഡര്‍ വ്യക്തമാക്കി.
ദാവൂദിന്റെ യു.എ.ഇയിലെ 15,000 കോടി രൂപയുടെ സ്വത്ത് വകകള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടിയെന്നായിരുന്നു റിപ്പോര്‍ട്ട്.
Post Your Comments