മൂന്നുവര്‍ഷത്തിനു ശേഷം വിപണിയിലെത്തുന്ന ‘നോക്കിയ ബ്രാന്‍ഡ്’ ഫോണിന് വിപണിയില്‍ വന്‍പ്രതികരണം. ഇതിനകം തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പത്തുലക്ഷം കടന്നു. നോക്കിയ എന്ന ബ്രാൻഡിന്റെ വിശ്വാസ്യത തന്നെയാണ് ഈ വൻ പ്രതികരണത്തിന്റെ കാരണം.JD.com സൈറ്റുവഴി ജനുവരി 19 ന് എച്ച്‌എംഡി ഗ്ലോബല്‍’ എന്ന കമ്പനിയാണ് ചൈനയിൽ നോക്കിയ 6 ( Nokia 6 ) ഫോണിന്റെ ആദ്യ ഫ്ളാഷ് സെയില്‍ നടത്തുന്നത്.
ചൈനയിൽ മാത്രമേ തൽക്കാലം വിപണിയുള്ളൂ എന്നാണ് അറിയുന്നത്. 17 ,000 ത്തോളം രൂപയാണ് വില. ഗൊറില്ല ഗ്ലാസ്, ഫുള്‍ എച്ച്‌ഡി ഡിസ് പ്ലേ,സ്നാപ്പ്ഡ്രാഗണ്‍ 430 SoC പ്രൊസസര്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത.ഫോണിന് 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. അതിവേഗ ചാര്‍ജിങ് സങ്കേതത്തോടെയുള്ള 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ബാറ്ററി ഇളക്കിമാറ്റാന്‍ പറ്റില്ല.16 മെഗാപിക്സല്‍ പിന്‍ക്യാമറ,എട്ട് മെഗാപിക്സലിന്റെ മുന്‍ക്യാമറ,യുഎസ്ബി 2.0 കണക്ടിവിറ്റി തുടങ്ങിയ ഫെസിലിറ്റികളും ഉണ്ട്.
Post Your Comments