ഹെല്‍സിങ്കി : നോക്കിയയും മടക്കാവുന്ന ഫോണുമായി വിപണിയിലെത്തുന്നു. സാംസങ്ങിനും, എല്‍.ജിക്ക് പിന്നാലെയാണ് നോക്കിയയും ഇത്തരം ഫോണുമായി വിപണിയിലേക്കെത്തുന്നത്. 2013 ല്‍ തന്നെ മടക്കാന്‍ കഴിയുന്ന ഫോണിലുപയോഗിക്കുന്ന ബാറ്ററിക്കുള്ള പേറ്റന്റ് നോക്കിയ നേടിയിരുന്നു. എച്ച്.എം.ഡി ഗ്ലോബല്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ രണ്ടാം വരവിനൊരുങ്ങുകയാണ് നോക്കിയ. ചൈനീസ് വിപണിയില്‍ നോക്കിയ പുറത്തിറക്കിയ 6ന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.
അമേരിക്കയിലെ പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസ് സെപ്റ്റംബര്‍ മാസത്തില്‍ നോക്കിയക്കുള്ള പേറ്റന്റ് അനുവദച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്ത് വന്നത്. 2013 ഡിസംബറിലായിരുന്ന നോക്കിയ പേറ്റന്റിനായി അപേക്ഷിച്ചത്. ചെറിയ പോക്കറ്റ് മിററിന്റെ വലിപ്പമുള്ള മടക്കാന്‍ കഴിയുന്ന ഡിവൈസിന്റെ ചിത്രമാണ് അപേക്ഷയോടൊപ്പം നോക്കിയ നല്‍കിയിരിക്കുന്നത്. 2013 ഡിസംബര്‍ 14ന് പേറ്റന്റനായി അപേക്ഷ സമര്‍പ്പിച്ച നോക്കിയക്ക് പേറ്റന്റ് ലഭിച്ചിരിക്കുന്നത് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13നാണ്.
Post Your Comments