തിരുവനന്തപുരം : ജനുവരി 26ന് ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം വി.വി.ഐ.പി ബോക്‌സിലിരുന്ന് കാണാന്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ക്ഷണം. യോഗ്യതാടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി തഴവ കടാക്കോട്ട് നിത്യയില്‍ ഐ.പി.ഋത്വിക്കിനാണ് ഈ അപൂര്‍വ അവസരം വന്നിരിക്കുന്നത്. കുതിരപ്പന്തി സെന്റ് ഗ്രിഗോറിയോസ് സെന്‍ട്രല്‍ സ്‌കൂള്‍ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋത്വിക്ക്. ഹിന്ദു ദിനപത്രത്തിലെ തിരുവനന്തപുരം സീനിയര്‍ അസിസ്റ്റന്റ് റീജ്യണല്‍ മാനേജര്‍ എസ്.പത്മകുമാറിന്റേയും ഡോ. ഇന്ദുവിന്റേയും മകനാണ്.
കേരളത്തില്‍ നിന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിപാടിയിലേയ്ക്ക് ക്ഷണമുള്ളത്. മികവിന്റെ അടിസ്ഥാനത്തിലുള്ള അഖിലേന്ത്യ തെരഞ്ഞെടുപ്പിലൂടെയാണ് ഈ അംഗീകാരം ഋത്വിക്കിനെ തേടി വന്നത്.
Post Your Comments