തൃശൂര്‍: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പല ദുരൂഹതകളും നിഴലിക്കുന്നു. പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ ജിഷ്ണുവിന്റെ മൃതദേഹം വീണ്ടും പോലീസ് പരിശോധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളുടെ സമ്മതം ലഭിച്ചുവെന്നാണ് സൂചന.
കോടതിയുടെ അനുവാദം കൂടി കിട്ടേണ്ടതുണ്ട്. നിയമോപദേശത്തിനും സാധ്യതകളിലേക്കും പോലീസ് ഉടന്‍ കടക്കും. എഎസ്പി കിരണ്‍ നാരായണിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികളില്‍നിന്നും മൊഴിയെടുത്തു. ജിഷ്ണുവിന്റെ മരണത്തിലുള്ള സൈബര്‍ ആക്രമണം തുടരുകയാണ്. നെഹ്‌റു കോളേജിന്റെ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
Post Your Comments