International

വ്യോമസേനക്ക് ലക്ഷ്യം തെറ്റി : നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു

നൈജീരിയ : വ്യോമസേന ലക്‌ഷ്യം തെറ്റി ബോംബിട്ടു നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലാണ് സംഭവം.  ബോക്കോഹറാം തീവ്രവാദികളെ നേരിടാനുള്ള വ്യാമസേന വിമാനത്തില്‍ നിന്ന് ലക്ഷ്യം തെറ്റിയ ബോംബ് അഭയാര്‍ത്ഥി ക്യാംപില്‍ വീണ് 100ലധികം പേരാണ് കൊല്ലപ്പെട്ടത്. റെഡ് ക്രോസിന്റെ സന്നദ്ധ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമുൾപ്പടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.

അഭയാര്‍ത്ഥി ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു ബോക്കോഹറാം തീവ്രവാദികളുടെ താവളം. തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെ അഭയാര്‍ഥി ക്യാംപിനുനേരെ അബദ്ധത്തില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് വ്യാമസേന വിശദീകരണം നൽകി. ആക്രമണത്തില്‍ സൈന്യത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ക്രൂരപീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന ബൊക്കോ ഹറാം തീവ്രവാദികള്‍ക്കുനേരെ നൈജീരിയന്‍ സര്‍ക്കാര്‍ നിരന്തര പോരാട്ടത്തിലാണ്. സൈന്യവും വ്യോമസേനയും നടത്തിയ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ക്ക് ഇതിനു മുൻപും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വന്തം പക്ഷത്തുള്ളവരെ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്ന് ഇതാദ്യമായാണ് നൈജീരിയന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button