ദുബായ്: ദുബായില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നിലവില്‍ വന്നു. അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇടാക്കുന്നത്. എന്നാല്‍ നികുതി ഘട്ടംഘട്ടമായി മാത്രമേ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കു എന്ന് വ്യാപാരികള്‍ അറിയിച്ചു. അടുത്ത വര്‍ഷത്തോടുകൂടി സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ആറ് ശതമാനം വാറ്റും ഈടാക്കിതുടങ്ങിയേക്കും.
ജനുവരി ഒന്ന് മുതലാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ദുബായി സര്‍ക്കാര്‍ അഞ്ച് ശതമാനം നികുതി ഈടാക്കി തുടങ്ങിയത്. നേരത്തെ ദശാശം 32 ശതമാനം മാത്രമായിരുന്നു ഇത്. എന്നാല്‍ പുതിയതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം നികുതി ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ദുബായില്‍ വിറ്റഴിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളില്‍ അന്‍പത് ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ബാക്കിയുള്ളത് പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ നികുതി വരില്ല, അതുകൊണ്ടുതന്നെ ഇറക്കുമതി ചുങ്കം ഉപഭോക്താക്കള്‍ക്ക് ഭാരമാകില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.
അതെസമയം പുതിയതായി ഏര്‍പ്പെടുത്തിയ ചുങ്കം ഘട്ടംഘട്ടംമായി ഉപഭോക്താക്കളിലേക്ക് എത്തിച്ചാല്‍ മതിയെന്നാണ് സ്വര്‍ണ വ്യാപാരികളുടെ തീരുമാനം. ഇറക്കുമതി ചുങ്കത്തിന് പിന്നാലെ ആറ് ശതമാനം വാറ്റ് കൂടി സ്വര്‍ണ്ണത്തിന് ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് യു.എ.ഇ. ജിസിസി ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്. ആറ് ശതമാനം വാറ്റ് കൂടി നിലവില്‍ വരുന്നതോട് കൂടി ദുബായിയിലെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് നിലവിലുള്ള ഡിമാന്‍ഡ് കുറയുമോ എന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്.
Post Your Comments