KeralaNews

ബിനാമി ഇടപാടുകളും സ്വര്‍ണ നിക്ഷേപവും പരിശോധിക്കാന്‍ നടപടി: വെങ്കയ്യ നായിഡു

കോട്ടയം; ബിനാമി ഇടപാടുകൾ തടയാനായി 1988 ലെ നിയമം ശക്തമായി നടപ്പാക്കുമെന്നു കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷവും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപക്ഷങ്ങളാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ഇത് ജനം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിൻവലിച്ച നോട്ടുകളിൽ തിരികെയെത്തിയതെല്ലാം വെള്ളപ്പണമാണെന്നു കരുതേണ്ട കാര്യമില്ല.

പരിശോധനകൾക്കു ശേഷം മാത്രമേ ഇതിനെക്കുറിച്ച് വിശകലനം ചെയ്യേണ്ടതുള്ളൂ. നോട്ടു നിരോധനം ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിനു ഗുണകരമാണ്. കോൺഗ്രസ്സും സിപിഎമ്മും മറ്റു പ്രതിപക്ഷ പാർട്ടികളും ഇതിനെ എതിർത്തത് കള്ളപ്പണം ഉള്ളതുകൊണ്ടാണ്. എന്നാൽ ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പം നിന്നു. കോൺഗ്രസിന്റെ കുടുംബവാഴ്ച ചിലര്‍ക്ക് രുചിക്കുമെങ്കിലും രാജ്യത്തിന് അത് കയ്ക്കുമെന്നും വെങ്കയ്യ പരിഹസിച്ചു.

ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്‌ ലോകത്തെ പട്ടിണിക്കാരില്‍ 30 ശതമാനവും കേരളത്തിലാണ്. രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 135 ആണ്. രണ്ടര വര്‍ഷം ഭരിച്ച മോദിയാണോ അതോ 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസാണോ ഇതിന് ഉത്തരാവാദിയെന്നും അദ്ദേഹം ചോദിച്ചു.ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷനായിരുന്നു. നളിന്‍കുമാര്‍ കട്ടീല്‍ എംപി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ ഒ.രാജഗോപാല്‍ എംഎല്‍എ, തുടങ്ങിയവരും മറ്റു മുതിർന്ന നേതാക്കളും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button