അജ്മാന്‍ : കഴിഞ്ഞ 10 മാസമായി ജോലിയും വേതനവുമില്ലാതെ അജ്മാനിലെ ലേബര്‍ ക്യാംപില്‍ ദുരിതത്തില്‍ കഴിയുന്ന 49തൊഴിലാളികളില്‍ അവശേഷിക്കുന്ന 16 പേര്‍ കൂടി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങി.
ജര്‍ഫ് വ്യവസായ മേഖലയിലെ ക്യാംപിലെ ഇരുട്ടുമുറികളില്‍ ഭക്ഷണം പോലുമില്ലാതെയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം കഴിഞ്ഞിരുന്നത്. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സാമൂഹിക പ്രവര്‍ത്തകന്‍ ഫാസില്‍ മുസ്തഫയുടെ നേതൃത്വത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ക്യാംപില്‍ എത്തിക്കുകയും അവരെ നാട്ടിലേയ്ക്ക് പറഞ്ഞയക്കുന്നതിനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തു. ദീപാവലി,ക്രിസ്മസ് തുടങ്ങിയ ആഘോഷ വേളയില്‍ തൊഴിലാളികളുടെ നാട്ടിലെ കുടുംബത്തിന്ന് ആശ്വാസമേകാന്‍ സന്നദ്ധ കൂട്ടായ്മയുടെ സഹായത്തോടേ 200 ദിര്‍ഹം വീതം അയച്ച് കൊടുക്കുകയും ചെയ്തു.
മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതോടെ തൊഴിലാളികളെ കമ്പനിയധികൃതര്‍ സൗകര്യമുള്ളമറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. സാമൂഹിക പ്രവര്‍ത്തകര്‍ കമ്പനിയുടമകളുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും കോടതി ഇടപെടലിലൂടെ തമിഴ്‌നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സ്വദേശികളായ 33 പേരെ നാട്ടിലേയ്ക്ക് അയക്കുകയും ചെയ്തു. ബാക്കിയുള്ള 16 പേര്‍ക്ക് കഴിഞ്ഞ ദിവസമാണ് വേതന കുടിശ്ശികയും ഡെപ്പോസിറ്റും ചേര്‍ത്ത്3,000 ദിര്‍ഹം വീതം ലഭിച്ചത്. തൊഴിലാളികളുടെ ദുരിതങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്താനായി ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റ്‌ചെയ്തു. ഇത് ഇന്ത്യന്‍ എംബസിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലെത്തിച്ചേരുകയും ചെയ്തു. തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു . കന്യാകുമാരി സ്വദേശിയുടെ ഉടമസ്ഥതയില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി അജ്മാനില്‍പ്രവര്‍ത്തിച്ചുവന്ന കമ്പനി 10 മാസം മുന്‍പാണ് പൂട്ടിയത്.
Post Your Comments