ആലപ്പുഴ•പ്രവാസിയായ ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിന് പ്രതികാരമായി ഓട്ടോ ഡ്രൈവറുമായി അവിഹിത ബന്ധം സ്ഥാപിച്ച വീട്ടമ്മയുടെ കുടുംബം തകര്‍ച്ചയുടെ വക്കില്‍. ആലപ്പുഴ സ്വദേശിയും ദുബായില്‍ മൈക്കാനിക്കല്‍ എന്‍ജിനീയറായ പ്രവാസി മലയാളിയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയുമാണ് കഥയിലെ നായിക നായകന്മാര്‍.
സംഭവം ഇങ്ങനെ, പത്ത് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഇടയ്ക്കിടെ നാട്ടിലെത്തി പഴയ കാമുകിയെ കാണുന്നതായി ഭാര്യ മനസിലാക്കി. തുടര്‍ന്ന് ഭാര്യ കാമുകിയെ കണ്ടെത്തി താക്കീത് ചെയ്തെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയും വാട്സ്ആപ്പ് വഴിയും ബന്ധം പൂര്‍വാധികം ശക്തിയോടെ തുടരുന്നതായും വീട്ടമ്മ മനസിലാക്കി. ഇതോടെയാണ് ഭര്‍ത്താവിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ വീട്ടമ്മ ഉറപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇവര്‍ വീടിനു സമീപത്തെ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലായത്. കുട്ടികളെ സ്‌കൂളിലേയ്ക്കു കൊണ്ടു പോകാന്‍ എത്തിയിരുന്ന ഓട്ടോ ഡ്രൈവറുമായുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ വീട്ടമ്മയുടെ അശ്ലീല വീഡിയോകള്‍ ഡ്രൈവര്‍ തന്ത്രപൂര്‍വ്വം മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് പണി പാളിയത്. ദൃശ്യങ്ങള്‍ ഭര്‍ത്താവിനും ലഭിച്ചിരുന്നു. ഇതോടെ ഭര്‍ത്താവ് നാട്ടില്‍ മടങ്ങിയെത്തി. എന്നാല്‍ നാട്ടിലെത്തിയ ഭര്‍ത്താവിന്റെ മുന്നിലേയ്ക്കു ഭര്‍ത്താവും കാമുകിയും ഒത്തുള്ള ചിത്രങ്ങളും ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളും ഇട്ടുകൊടുത്താണ് ഭാര്യ പ്രതികാരം തീര്‍ത്തത്. എന്തായാലും ഇരുവരും വിവാഹമോചനം നേടാന്‍ തീരുമാനിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
Post Your Comments