തിരുവനന്തപുരം: മാനേജ്മെന്റിന്റേയും പിണിയാളുകളുടേയും താന്തോന്നിത്തത്തിനെതിരെ പലയിടത്തും വിദ്യാര്‍ത്ഥികള്‍ നിവൃത്തിയില്ലാതെ സമരത്തിനിറങ്ങേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്നു വി.ടി ബല്‍റാം എം.എല്‍.എ. പ്രൊഫണല്‍ കോളേജുകളില്‍ ഇന്റേണല്‍ അസെസമെന്റ് മാര്‍ക്കും അറ്റന്‍ഡന്‍സുമൊക്കെ തീരുമാനിക്കപ്പെടുന്നത് സുതാര്യമാക്കണമെന്നും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന വേദികളും ഇത്തരം കോജേജുകളില്‍ സംരക്ഷിക്കപ്പെടണമെന്നും വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. മറ്റാക്കരയിലും വിമല്‍ ജ്യോതിയിലും കെഎംസിടിയിലുമൊക്കെ വാച്യാര്‍ത്ഥത്തിലുള്ള ഇടിമുറികള്‍ ഇല്ല എന്നേയുള്ളൂ, ഇന്റേണല്‍ മാര്‍ക്കിന്റേയും അറ്റന്‍ഡന്‍സിന്റേയുമൊക്കെപ്പേരിലുള്ള തൊലച്ച് കളയല്‍ ഭീഷണി ഇവിടെ ശക്തമാണെന്നാണ് ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഒരുപോലെ സാക്ഷ്യപ്പെടുത്തുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം വായിക്കാം:
Post Your Comments