NewsGulf

ഷവർമ്മ കഴിച്ച നിരവധിപേർക്ക് ഭക്ഷ്യ വിഷബാധ ;ഒരാളുടെ നില ഗുരുതരം

തായിഫ്: തായിഫിലെ തുര്‍ബയില്‍ ഷവർമ കഴിച്ച 142 പേര്‍ക്ക് ഭക്ഷ്യ വിഷബാധ.തുര്‍ബയിലെ ഒരു സ്ഥാപനത്തില്‍നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യം 41 പേര്‍ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഏറ്റവും അവസാനമായി ലഭിച്ച വിവരമനുസരിച്ചാണ് 142 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മക്ക അമീർ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഉത്തരവിട്ടിട്ടുണ്ട്.ഭക്ഷ്യവിഷബാധയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മക്ക അമീർ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഉത്തരവിട്ടിട്ടുണ്ട്.ശവര്‍മ്മ വിറ്റ സ്ഥാപത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം കിട്ടിയ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മേഖലാ മേയര്‍ എഞ്ചിനീയര്‍ അബ്ദുള്ള മക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button