KeralaNewsIndia

ഹജ്ജ് സബ് സി ഡി നിർത്തലാക്കുന്നതിനെ അനുകൂലിച്ച് മുസ്‌ളീം ലീഗ്

മലപ്പുറം: .ഹജ്ജ് കര്‍മ്മം പണവും ആരോഗ്യവും ഉള്ളവര്‍ ചെയ്താല്‍ മതിയെന്ന് മുസ്ളിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ പറഞ്ഞു.ഹജ്ജ് സബ്സിഡി പടിപടിയായി നിര്‍ത്തലാക്കാനായി ആറംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കെഎന്‍എ ഖാദര്‍.മുസ്‌ളീം മത വിശ്വാസപ്രകാരം ഹജ്ജ് നിർബന്ധമായും പാലിക്കേണ്ട ഒന്നല്ലെന്നും അതിനു പണവും ആരോഗ്യവും ഉള്ളവർ സ്വന്തം ചിലവിൽ ആണ് ഹജ്ജ് കർമ്മം അനുഷ്ഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്മെന്റ് തീരുമാനത്തെ രാഷ്ട്രീയ പരമായോ മതപരമായോ കാണേണ്ട ആവശ്യമില്ല. സബ്‌സിഡി സ്വീകരിക്കേണ്ടതില്ലെന്നു മത സംഘടനകൾ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ള കാര്യമാണ്.ഇതിൽ ബി ജെ പി സര്‍ക്കാരിന്റെ ഉദ്യേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല.എന്നാൽ ഹജ്ജ് സബ്‌സിഡി നിർത്തലാക്കുന്നതിനു മുൻപ് മത സംഘടനകളുമായി ഒരു കൂടിയാലോചന നല്ലതാണെന്നും കെ എൻ എ ഖാദർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button