ദുബായ് : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഈ രാജ്യത്തേത്. ജര്‍മ്മന്‍ പാസ്‌പോര്‍ട്ടിനാണ് ഈ പദവി ലഭിച്ചത്. ഇന്ത്യ റാങ്കിങ്ങില്‍ 78ആം സ്ഥാനത്താണ്. 157 വിസ-ഫ്രീ സ്‌കോര്‍ നേടിയാണ് ജര്‍മ്മനി ഒന്നാം സ്ഥാനത്തെത്തിയത്. സിംഗപ്പൂര്‍, ദക്ഷിണ കൊറിയയെ മറികടന്ന് 156 സ്‌കോര്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ഇതോടെ സിംഗപ്പൂര്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടുന്ന ഏഷ്യന്‍ രാജ്യമായി മാറി. 78ആം സ്ഥാനത്തുള്ള ഇന്ത്യയുടെ സ്‌കോര്‍ 46 ആണ്.
പാകിസ്ഥാന്‍ ലിസ്റ്റില്‍ 94ആം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയ അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 23 ആണ് അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍. വ്യത്യസ്ഥ രാജ്യങ്ങളുടെപാസ്പോര്‍ട്ടുകളുടെ അതിര്‍ത്തി കടക്കുന്നതു സംബന്ധിച്ചുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ ഏറ്റവും പ്രസിദ്ധമായ ആര്‍ട്ടണ്‍ ക്യാപ്പിറ്റല്‍സിന്റെ ഗ്ലോബല്‍ റാങ്കിങ്ങ് പാസ്പോര്‍ട്ട് ഇന്‍ഡക്സ് തയാറാക്കിയിരിക്കുന്നത്.
ഒരു രാജ്യത്തെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കും, അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കും തുടങ്ങിയ വിവരങ്ങള്‍ ലോകത്തെ ജനപ്രിയ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ടൂള്‍ ഉപയോഗിച്ച് ശേഖരിച്ചാണ് വിസ ഫ്രീ സ്‌കോര്‍ നല്‍കുന്നത്. പുതുതായി ഉള്‍പ്പെടുത്തിയ വേള്‍ഡ് ഓപ്പണ്‍നെസ് സ്‌കോര്‍ ലോകത്തെവിടേക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്യം വര്‍ധിച്ചു വരുന്നതിനെ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments