Kerala

കുഴല്‍പ്പണവേട്ട; അഞ്ച് ലക്ഷവുമായി ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: അഞ്ച് ലക്ഷവുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍. രേഖകളില്ലാതെ എത്തിച്ച പണമാണ് പിടികൂടിയത്. ഷാഡോ പോലീസും പേട്ട പോലീസും ചേര്‍ന്നാണ് കുഴല്‍പ്പണവേട്ട നടത്തിയത്. പുതിയ 2000, 500 രൂപ നോട്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്.

കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍കുട്ടി(55)യാണ് പിടിയിലായത്. പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. രാവിലെ പേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നഗരത്തിലെ ഒരാളിന് എത്തിയ്ക്കാനായി കോഴിക്കോട്ട് നിന്നും കൊണ്ടുവന്ന പണമാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button