തിരുവനന്തപുരം: ചലച്ചിത്ര മേഖലയെ ഒരു മാസത്തോളം സ്തംഭിപ്പിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന് അടുത്ത തിരിച്ചടി. ഈമാസം 19, 20 തീയതികളിലായി റിലീസ് പ്രഖ്യാപിച്ച സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍,ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീയേറ്ററുകള്‍ക്കു നല്‍കുന്നതുസംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ബഷീറിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെന്നും ബഷീര്‍ പറയുന്നു.
ബഷീറിന്റെ തലശേരിയിലെ ലിബര്‍ട്ടി പാരഡൈസ്, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്റുമാരായ സന്തോഷിന്റെ മാവേലിക്കരയിലെ വള്ളക്കാല്‍ കോംപ്ളക്സ്, ജേക്കബിന്റെ കാഞ്ഞാണിയിലെ സിംല എന്നിവ ഉള്‍പ്പെടെ 25 തിയറ്ററുകള്‍ക്കു സിനിമ നല്‍കുന്നതിലാണ് തീരുമാനം വൈകുന്നത്.
നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെ രൂപീകരിച്ച തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന തങ്ങള്‍ക്ക് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഈമാസം 25നു സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ ഇക്കാര്യംകൂടി പരാമര്‍ശിക്കുമെന്നാണ് ബഷീറിന്റെ വാദം
Post Your Comments