കോട്ടയം: “നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആരാധന കാട്ടുമ്പോള്‍. കേരള സര്‍ക്കാര്‍ മോദിജിയെ മോശക്കാരനായി ചിത്രീകരിക്കുകയാണെന്ന്” നളിന്‍കുമാര്‍ കട്ടീല്‍ എംപി. ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വരാന്‍ പോകുന്ന രണ്ടു വര്‍ഷം കൊണ്ട് മോദി രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബിജെപി അനുഭാവികള്‍ ആക്കുമെന്ന ഭയം കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഉണ്ട്. രാജ്യത്തു ഏറ്റവും കൂടുതല്‍ വികസനം നടന്ന സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നവയാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് സിപിഎം ഭരിക്കുന്ന സംസ്ഥാനമായ കേരളത്തിലാണെന്നും” അദ്ദേഹം പറഞ്ഞു.
Post Your Comments