ഭോപ്പാൽ: പതിവായി മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ പേരുകളടങ്ങുന്ന പട്ടിക തയാറാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ നിർദ്ദേശം.മദ്യശാലകളില്‍ നിന്നും സ്ഥിരം ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ മനസിലാക്കി ഇവരെ ഡി അഡിക്ഷന്‍ സെന്ററുകളെത്തിച്ച് ചികിത്സിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന മദ്യകുപ്പികളിലെ മുന്നറിപ്പ് സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനും, മദ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ടെലിവിഷന്‍ ചാലനുകളില്‍ നിന്ന് നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ജയന്ത് മല്ലയ പറഞ്ഞു.വിദേശ മദ്യ ഷോപ്പുകള്‍ അടക്കം നര്‍മ്മദയുടെ തീരത്ത് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള മദ്യവില്‍പ്പന ശാലകളുടെ ലൈന്‍സന്‍സ് കാലാവധി തീരുന്നതോടെ അടച്ചുപൂട്ടാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
മദ്യ ഉപഭോഗത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ സര്‍ക്കാര്‍ ആസുത്രണം ചെയ്യുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യോഗയും, മെഡിറ്റേഷന്‍ തെറാപ്പി സെന്ററുകളും ഇതിന്റെ ഭാഗമായി തുടങ്ങും. പദ്ധതിയുടെ അടുത്ത ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ
Post Your Comments