കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പതിമൂന്ന് സെമിനാരി അദ്ധ്യാപകരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഇവരെ എങ്ങോട്ടേയ്ക്കാണ് കടത്തികൊണ്ടു പോയതെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഇസ്ലാമിക് സ്റ്റേറ്റ് ഇതേവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കഹസ്‌ക മിന ജില്ലയിലെ ദേഹ് ബാല ഭാഗത്തു സ്ഥിതിചെയ്യുന്ന മതപാഠശാല ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അദ്ധ്യാപകരെ കടത്തിക്കൊണ്ടു പോവുകയായിരുന്നെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഖാമ പ്രസ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നന്‍ഗാര്‍ഹര്‍ പ്രവിശ്യയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഐ.എസ് തീവ്രവാദിവിഭാഗമാണ് ഇവരെ കടത്തിക്കൊണ്ടു പോയത്.
അഫ്ഗാന്‍, യു.എസ് സേനകള്‍ നിരന്തരമായി ആക്രമണം നടത്തുന്ന പ്രദേശമാണിത്. തീവ്രവാദവിരുദ്ധസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഏതാനും മാസങ്ങളായി തുടര്‍ന്നു വരികയായിരുന്നു.
Post Your Comments