വാഷിംഗ്ടൺ : ട്രംപിന്റെ സ്ഥാനാരോഹണം ബഹിഷ്കരിക്കുന്ന ജനപ്രതിനിധി സഭാംഗമായ ആദ്യ ഇന്ത്യൻ വംശജയും മലയാളിയുമായ പ്രമീള ജയപാൽ തന്റെ നയം വ്യക്തമാക്കുന്നു.”അമേരിക്കയുടെ ജനാധിപത്യത്തെയും, ചരിത്രത്തെയും അവഹേളിക്കുന്ന രീതിയിലുള്ള പ്രവർത്തിയും ഭാഷയുമാണ് ഡോണൾഡ് ട്രംപിന്റേതെന്നു” പ്രമീള കുറ്റപ്പെടുത്തുന്നു.
“തിരഞ്ഞെടുപ്പിനു ശേഷം ശൈലി മാറ്റി അമേരിക്കൻ ജനതയെ ട്രംപ് ഒന്നിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ അമേരിക്കൻ സാമൂഹികഘടനയെയും മൂല്യങ്ങളെയും ശിഥിലമാക്കുന്ന കാബിനറ്റ് നിയമനങ്ങളും പ്രഖ്യാപനങ്ങളുമാണ്” അദ്ദേഹം നടത്തിയത്. “ഭരണഘടനാ മൂല്യങ്ങളെ മാനിക്കാത്ത ഒരാൾ ഭരണഘടനയെ സംരക്ഷിക്കുമെന്നു പറഞ്ഞ് 20നു സത്യവാചകം ചൊല്ലുന്നതിനാലാണ്, പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനു കക്ഷിഭേദമില്ലാതെ പങ്കെടുക്കുന്ന പരമ്പരാഗതരീതിയിൽനിന്നു താൻ പിന്മാറുന്നതെന്ന്” പ്രമീള പറഞ്ഞു.
ഇതിന് മുൻപും ട്രംപിന്റെ വിദ്വേഷപ്രസംഗരീതിയെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ പ്രമീള രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ഈ മാസം ആദ്യം നടന്നപ്പോൾ ട്രംപിന്റെ വിജയപ്രഖ്യാപനത്തെ ചോദ്യ ചെയ്ത പ്രതിനിധിയും പ്രമീള ആയിരുന്നു. ഇതോടൊപ്പം വെള്ളിയാഴ്ച നടക്കുന്ന ചടങ്ങ് രണ്ടു ഡസനോളം ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ ബഹിഷ്കരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments