
കെയ്‌റോ : ചെക്ക്പോസ്റ്റിനു നേരെ ഭീകരാക്രമണം. ഈജിപ്റ്റിലെ ന്യൂവാലിയിലെ സുരക്ഷാ ചെക്ക്പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. എട്ടു പോലീസുകാർ കൊല്ലപ്പെടുകയും. മൂന്നു പോലീസുകാർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 8.15നായിരുന്നു ആക്രമണം. ഏറ്റുമുട്ടലിൽ രണ്ടു അക്രമികൾ കൊല്ലപ്പെട്ടെന്നും , ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Post Your Comments