Technology

നാലിരട്ടി 4 ജി ഡാറ്റയുമായി വോഡഫോണ്‍

കൊച്ചി•രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ 200 ദശലക്ഷം ഉപഭോക്താക്കളെന്ന നിലയിലെത്തിയതിന്റെ ആഘോഷങ്ങള്‍ തുടരുന്നതിന്റെ ‘ഭാഗമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഉപഭോക്താക്കള്‍ക്ക് നാലിരട്ടി അധിക ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചു. ഒരു ജി.ബി.യുടേയും പത്തു ജി.ബി.യുടേയും 4ജി ഡാറ്റ വാങ്ങുന്നവര്‍ക്ക് യഥാക്രമം നാലു ജി.ബി.യും 22 ജി.ബി.യും ഡാറ്റ ലഭ്യമാക്കുന്നതാണ് ആനുകൂല്യം. 257 രൂപയ്ക്കും 989 രൂപയ്ക്കും ലഭിക്കുന്ന ഒരു ജി.ബി.യുടേയും പത്തു ജി.ബി.യുടേയും പാക്കുകളിലാണ് ഈ ആനുകൂല്യം. വോഡഫോണ്‍ 4ജി സേവനം നല്‍കുന്ന രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. (*ഓരോ സര്‍ക്കിളുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും).

New-Data-packs
New-Data-packs

തങ്ങളുടെ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ളടക്കവും വീഡിയോയും ഓണ്‍ലൈനായി ഉപയോഗിക്കുന്നവരാണെന്ന് ഈ ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി. പുതിയ ഈ വന്‍ ആനുകൂല്യത്തിലൂടെ രാജ്യവ്യാപകമായുള്ള 17 സര്‍ക്കിളുകളിലും 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയില്‍ ആത്മവിശ്വാസത്തോടെ കണക്ടഡ് ആയി കൂടുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ആസ്വദിക്കുവാന്‍ ഇത് അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഇന്റര്‍നെറ്റ് ആദ്യമായി ഉപയോഗിക്കുന്നവര്‍്ക്കും പരിമിതമായ തോതില്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്കും ഇത് ഒരുപോലെ ഏറെ ആകര്‍ഷകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോഡഫോണ്‍ പ്ലേയിലെ വൈവിധ്യമാര്‍ന്ന വീഡിയോകളും സിനിമകളും അടക്കമുള്ളവയ്ക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഈ നാലിരട്ടി അധിക ഡാറ്റ പ്രയോജനപ്പെടുത്താവുന്നതാണ്. 150-ല്‍ പരം ലൈവ് ടിവി ചാനലുകളും 14,000 ത്തില്‍ പരം സിനിമകളും ടിവി ഷോകളുമാണ് ഈ വൈവിധ്യമാര്‍ന്ന ആസ്വാദന ലോകത്തു ലഭ്യമായിട്ടുള്ളത്.

നാലിരട്ടി ആനുകൂല്യം ലഭിക്കുന്ന ഈ ഡാറ്റ പാക്കുകള്‍ ഡിജിറ്റല്‍ ചാനലുകള്‍ വഴിയോ ചെറുകിട വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയോ വാങ്ങാം. പകലും രാത്രിയും ഏതു സമയത്തും വോഡഫോണ്‍ നെറ്റ് വര്‍ക്ക് വഴി ഈ ആനുകൂല്യം ആസ്വദിക്കുവാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button