
കുവൈറ്റ് സിറ്റി: കുവൈത്തിലെ അബ്ബാസിയായില് മലയാളി നഴ്സിന് നേരെ ആക്രമണം.ഇന്നലെ രാത്രിയില്‍ സബ്വേ റസ്റ്റോറന്റിനു സമീപത്ത് വെച്ചായിരുന്നു സംഭവം.
ഇന്നലെ വൈകുന്നേരം സബ്വേ റസ്റ്റോറന്റിന്റെ സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള പള്ളിയിലേക്ക് പോകുകയായിരുന്ന കോട്ടയം കുറിച്ചി സ്വദേശി ലിബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രണ്ട് ദിവസം മുമ്പ് തമിഴ്നാട് തൃശ്നാഗപള്ളി സ്വദേശി സിബ്ബറാജിനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന പണവും തട്ടിയെടുത്ത് വാഹനം സിബ്ബറാജിന്റെ ദേഹത്ത് ഓടിച്ച് കയറ്റി കടന്നതിന് പിന്നാലെയാണ് അബ്ബാസിയായില് തന്നെ വീണ്ടുമൊരു സംഭവം.
പതിനായിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ഇവിടെ സമീപകാലത്തായി സ്ത്രീകള്‍ അടക്കമുള്ളവരുടെ ബാഗ് പിടിച്ച് പറിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Post Your Comments