ന്യൂഡൽഹി:ആർ എസ് എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായി കേരളത്തിൽ നടക്കുന്ന അക്രമങ്ങൾ തടയാനായില്ലെങ്കിൽ ഭരണഘടനാപരമായി ഇടപെടുമെന്ന് ശക്തമായി താക്കീതു നൽകി കേന്ദ്രം. ബിജെപി കേന്ദ്ര ആസ്ഥാനത്തു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ബിജെപി വക്താവ് ജി വി എൽ നരസിംഹറാവു പറഞ്ഞു.ഇന്ത്യയിലെ ഫെഡറൽ സംവിധാനം അനുസരിച്ച് അതാത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അത് പാലിക്കപ്പെട്ടില്ലെങ്കിൽ കേന്ദ്രത്തിനു ഇടപെടാൻ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ ബിജെപി പ്രവർത്തകർക്കെതിരെയുള്ള അക്രമം തടയുമെന്നു നവംബറിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല,സിപിഎം ആക്രമണത്തെ തുടർന്ന് തീപ്പൊള്ളലേറ്റു മരണമടഞ്ഞ വിമലയുടെ മരണമാണ് അവസാനത്തേത് എന്നും അദ്ദേഹം പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസം നാല് നേതാക്കൾക്ക് Y കാറ്റഗറി സുരക്ഷാ ഒരുക്കിയിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ഒരുക്കിയതെന്നും അദ്ദേഹംപറഞ്ഞു.
അതെ സമയം കോട്ടയത്തു നടന്ന ബിജെപി സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യവേ ഇനിയും കേരളത്തിൽ അക്രമം തുടർന്നാൽ ഇന്ത്യയിലെ ബിജെപിയുടെ ശക്തി സിപിഎം അറിയുമെന്ന് ദക്ഷിണ കന്നട എംപി നളിൻകുമാർ കട്ടീൽ മുന്നറിയിപ്പ് നൽകി.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വികസനകാര്യത്തിൽ ഒന്നാമതെത്തുമ്പോൾ കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിഎന്നും അദ്ദേഹം പറഞ്ഞു.
Post Your Comments