മലിനീകരണ,സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തി പരിഷ്കരിച്ച റോയൽ എൻഫീൽഡ് ബൈക്കുകൾ പുറത്തിറക്കി. യൂറോ 4 ചട്ടങ്ങൾ പാലിച്ച് കൊണ്ട് എബിഎസ്, റിയർ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയ ക്ലാസിക്, ബുള്ളറ്റ് ശ്രേണിയിലുള്ള ബൈക്കുകളെ യൂറോപ്പിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.
ക്ലാസിക്, ബുള്ളറ്റ് ശ്രേണികൾക്ക് ഡ്യൂവൽ ചാനൽ എബിഎസ്, ഡിസ്ക് ബ്രേക്ക്, കോൺടിനെന്റൽ ജിടിക്ക് എബിഎസ് എന്നിവയാണ് പരിഷ്കാരങ്ങള്‍. 2017 എഡിഷനായി വരുന്ന ബൈക്കിൽ എബിഎസ്, റിയർ ഡിസ്ക് ബ്രേക്കുകള്‍ ഉൾപ്പെടുത്തിയതല്ലാതെ ഡിസൈനിൽ പരിഷ്കാരങ്ങളൊന്നും വരുത്തിയിട്ടില്ല.
പുതിയ എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന തരത്തിൽ എൻജിനില്‍ ചില മാറ്റങ്ങൾ വരുത്തിയ ബൈക്കുകൾ ഇന്ത്യയിൽ ഉടൻ ഇറക്കുമെന്നാണ് സൂചന. എബിഎസും ഡിസ്ക് ബ്രേക്കും ഉൾപ്പെടുത്തിയ ബൈക്കുകൾക്ക് വില അൽപ്പം കൂടാനും സാധ്യതയുണ്ട്.
മാർച്ചോടുകൂടി ഇന്ത്യയിൽ പല പുത്തൻ വേരിയന്റുകളും പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോൺടിനെന്റൽ ജിടി 750 ബൈക്കിന്റെ പരീക്ഷണ ഘട്ടങ്ങൾ സ്പെയിനിൽ പുരോഗമിച്ചു വരികയാണ്.
Post Your Comments